കൊല്ലം സ്വദേശി ഷബ്‌നയെ കാണാതായിട്ട് അഞ്ചു വര്‍ഷം; സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് ഹൈക്കോടതിയില്‍
ഷബ്നയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പരാതിയില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണ പുരോഗതി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി പ്രോസിക്യുഷനു നിര്‍ദ്ദേശം നല്‍കി. ഷബ്ന(18)യെ 2018 ജൂലായ് 17 മുതലാണ് കാണാതായത്
കൊച്ചി: കൊല്ലം അഞ്ചാലുംമൂട് സ്വദേശിനി ഷബ്നയെ കാണാതായിട്ട് ജൂലായ് 17-ന് രണ്ടു വര്‍ഷം തികയുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് ഹൈക്കോടതിയെ സമീപിച്ചു. ഷബ്നയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പരാതിയില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണ പുരോഗതി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി പ്രോസിക്യുഷനു നിര്‍ദ്ദേശം നല്‍കി. ഷബ്ന(18)യെ 2018 ജൂലായ് 17 മുതലാണ് കാണാതായത്.രാവിലെ 9.30-ന് വീട്ടില്‍നിന്ന് കടവൂരില്‍ പിഎസ്‌സി കോച്ചിങ്ങിനായി പോയതാണ്.
11 മണിയോടെ വിദ്യാര്‍ഥിനിയുടെ ബാഗും സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളും കൊല്ലം ബീച്ചില്‍നിന്ന് പോലിസ് കണ്ടെത്തിയിരുന്നു. ഷബ്നയുടെ തിരോധാനത്തെ തുടര്‍ന്ന് ബന്ധുവായ യുവാവിനെ നിരവധി തവണ പോലിസ് ചോദ്യംചെയ്തെങ്കിലും വിവരങ്ങളൊന്നും ലഭിച്ചില്ലെന്നു ഹരജിക്കാരി വ്യക്തമാക്കി. ഇതിനിടെ ഷബ്നയെ പാറശാലയിലും കോഴിക്കോട്ടും കണ്ടതായുള്ള വിവരത്തെ തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും ഫലംകണ്ടില്ല. ഷബ്നയെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നു ഷബ്‌നയുടെ മാതാവ് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.