കൊവിഡ് പ്രതിരോധം: കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ ആലപ്പുഴ,കൊല്ലം സ്വദേശികളായ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വിമാനത്തില്‍ 145 യാത്രക്കാരാണുണ്ടായിരുന്നത്. ഇതില്‍ 78 പേര്‍ പുരുഷന്‍മാരും 67 പേര്‍ സ്ത്രീകളുമാണ്. ഇവരില്‍ 142 പേരെ വിവിധ ജില്ലകളിലെ കൊവിഡ് കെയര്‍ സെന്ററുകളിലും ഒരാളെ വീട്ടിലും നിരീക്ഷണത്തിലാക്കി

Update: 2020-05-27 05:20 GMT

കൊച്ചി: കൊവിഡ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും പ്രവാസി ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായി ഇന്നലെ കുവൈറ്റില്‍ നിന്നും നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ കുവൈറ്റ്-കൊച്ചി വിമാനത്തിലുണ്ടായിരുന്നു രണ്ടു പേരെ എറണാകുളം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലപ്പുഴ,കൊല്ലം സ്വദേശികളാണിവര്‍.വിമാനത്തില്‍ 145 യാത്രക്കാരാണുണ്ടായിരുന്നത്.

ഇതില്‍ 78 പേര്‍ പുരുഷന്‍മാരും 67 പേര്‍ സ്ത്രീകളുമാണ്. ഇവരില്‍ 142 പേരെ വിവിധ ജില്ലകളിലെ കൊവിഡ് കെയര്‍ സെന്ററുകളിലും ഒരാളെ വീട്ടിലും നിരീക്ഷണത്തിലാക്കി. ആലപ്പുഴ-12,എറണാകുളം-12,ഇടുക്കി-4,കണ്ണൂര്‍-5,കാസര്‍ഗോഡ്-7,കൊല്ലം-16,കോട്ടയം-14,കോഴിക്കോട്-16,മലപ്പുറം-10,പാലക്കാട് -1,പത്തനംത്തിട്ട-20,തിരുവനന്തപുരം -13,വയനാട്- 5,തൃശ്ശൂര്‍ -9,മറ്റ് സംസ്ഥാനങ്ങള്‍-1 എന്നിങ്ങനെയാണ് യാത്രക്കാരുടെ കണക്ക്.എറണാകുളം ജില്ലയില്‍ നിന്നുള്ള 12 പേരില്‍ 4 പേര്‍ പുരുഷന്‍മാരും 8 പേര്‍ സ്ത്രീകളുമാണ്.വിവിധ കോവിഡ് കെയര്‍ സെന്ററുകളില്‍ 10 പേരെയും 2 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.

Tags:    

Similar News