കോട്ടയം ജില്ലയില്‍ 1,245 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 13.14 ശതമാനം
കോട്ടയം: ജില്ലയില്‍ 1,245 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,236 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഏഴ് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒമ്പതുപേര്‍ രോഗബാധിതരായി. പുതുതായി 9472 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 13.14 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 507 പുരുഷന്മാരും 548 സ്ത്രീകളും 190 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 93 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 863 പേര് രോഗമുക്തരായി. 7232 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 230961 പേര് കൊവിഡ് ബാധിതരായി. 221450 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 40594 പേര് ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം185
പാലാ, തൃക്കൊടിത്താനം44
ഏറ്റുമാനൂര്‍41
കാഞ്ഞിരപ്പള്ളി36
മണര്‍കാട്35
വാഴൂര്‍27
ഭരണങ്ങാനം26
നീണ്ടൂര്‍25
മുണ്ടക്കയം, മാഞ്ഞൂര്‍24
ചങ്ങനാശേരി23
കുറിച്ചി, കടുത്തുരുത്തി, ചിറക്കടവ്22
അതിരമ്പുഴ, മാടപ്പള്ളി, കടപ്ലാമറ്റം, വാഴപ്പള്ളി20
കുമരകം19
പനച്ചിക്കാട്18
കങ്ങഴ, വാകത്താനം, രാമപുരം, കുറവിലങ്ങാട്17
പുതുപ്പള്ളി, കൂരോപ്പട, മീനച്ചില്‍16
കൂട്ടിക്കല്‍, പള്ളിക്കത്തോട്, എലിക്കുളം, പാറത്തോട്14
പൂഞ്ഞാര്‍, തിടനാട്, തലയാഴം, മരങ്ങാട്ടുപിള്ളി, മുത്തോലി13
പാമ്പാടി, അയ്മനം12
മേലുകാവ്, കിടങ്ങൂര്‍, പൂഞ്ഞാര്‍ തെക്കേക്കര11
ആര്‍പ്പൂക്കര, തലയോലപ്പറമ്പ്, മറവന്തുരുത്ത്, കരൂര്‍, എരുമേലി, അയര്‍ക്കുന്നം, കല്ലറ10
വൈക്കം, ഈരാറ്റുപേട്ട, മീനടം, നെടുംകുന്നം9
വെള്ളാവൂര്‍, മണിമല, പായിപ്പാട്, തലപ്പലം8
അകലക്കുന്നം, ചെമ്പ്, വെച്ചൂര്‍, കറുകച്ചാല്‍, കാണക്കാരി, ഞീഴൂര്‍, തീക്കോയി7
വെള്ളൂര്‍, തിരുവാര്‍പ്പ്, ടി.വി പുരം6
മുളക്കുളം, ഉദയനാപുരം5
ഉഴവൂര്‍, വിജയപുരം4
കൊഴുവനാല്‍, കടനാട്3
കോരുത്തോട്, തലനാട്2
വെളിയന്നൂര്‍1