കോട്ടയം ജില്ലയില്‍ 642 പുതിയ കൊവിഡ് രോഗികള്‍

Update: 2020-12-23 13:26 GMT

കോട്ടയം: ജില്ലയില്‍ 642 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 633 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒമ്പത് പേര്‍ രോഗബാധിതരായി. പുതിയതായി 5740 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 295 പുരുഷന്‍മാരും 261 സ്ത്രീകളും 86 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 95 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

530 പേര്‍ രോഗമുക്തരായി. 6351 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 47269 പേര്‍ കോവിഡ് ബാധിതരായി. 40779 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 13757 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.




Similar News