ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; വിജിലന്‍സ് അന്വേഷത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

Update: 2024-11-29 06:11 GMT

തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍. കോട്ടക്കല്‍ നഗരസഭയിലാണ് നിലവില്‍ തട്ടിപ്പിന് കൂട്ടുനിന്നവര്‍ക്കെതിരേ അന്വേഷണം നടത്തുന്നത്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും എന്നാണ് ഉത്തരവ്. കോട്ടക്കല്‍ നഗരസഭക്ക് കീഴിലെ ഒരു വാര്‍ഡില്‍ മാത്രം 38 പേരാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ബിഎംഡബ്ല്യു കാര്‍ ഉള്ളവര്‍ വരെ പെന്‍ഷന്‍ വാങ്ങുന്നുണ്ട് എന്ന വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ക്ഷേമ പെന്‍ഷന്‍ കൈപറ്റുന്നതില്‍ വലിയ തട്ടിപ്പ് നടക്കുന്നുവെന്ന വിവരം പുറത്തു വന്നത്. 1458 ഓളം പേരാണ് ഇത്തരത്തില്‍ അനധികൃതമായി പെന്‍ഷന്‍ കൈപ്പറ്റുന്നത്.




Tags:    

Similar News