അനധികൃത സ്വത്ത് സമ്പാദനക്കേസ്; എം ആര്‍ അജിത് കുമാറിനെതിരായ അന്വേഷണത്തില്‍ സമയം വേണമെന്ന് വിജിലന്‍സ്
പി വി അന്‍വറാണ് അനധികൃത സ്വത്ത് സമ്പാദന ആരോപണം ഉന്നയിച്ചത്

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ അന്വേഷണത്തില്‍ കൂടുതല്‍ സമയം വേണമെന്ന് വിജിലന്‍സ്. കൂടുതല്‍ സാക്ഷികളുടെ മൊഴി രേഖപ്പെടുത്താനുള്ളതിനാല്‍ രണ്ടുമാസം കൂടി സമയമാണ് അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസിലെ അന്വേഷണത്തില്‍ വിജിലന്‍സ് ആവശ്യപ്പെട്ടത്. ആറുമാസമായിരുന്നു വിജിലന്‍സ് അന്വേഷണത്തിന് നല്‍കിയ കാലാവധി.
പി വി അന്‍വറാണ് അനധികൃത സ്വത്ത് സമ്പാദന ആരോപണം ഉന്നയിച്ചത്. കേസില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെ വിജിലന്‍സ് ചോദ്യംചെയ്തിരുന്നു. എന്നാല്‍ അനധികൃത സ്വത്തില്ലെന്നായിരുന്നു എഡിജിപിയുടെ മൊഴി. മാര്‍ച്ച് 25 ന് കേസ് വീണ്ടും പരിഗണിക്കും.