കോഴിക്കോട് മെഡിക്കല്‍ കോളജിലെ ചികില്‍സാപിഴവ്; അന്വേഷണത്തിന് മൂന്നംഗ സംഘം

Update: 2025-03-13 08:03 GMT
കോഴിക്കോട് മെഡിക്കല്‍ കോളജിലെ ചികില്‍സാപിഴവ്; അന്വേഷണത്തിന് മൂന്നംഗ സംഘം

കോഴിക്കോട്: ഗര്‍ഭപാത്രം നീക്കം ചെയ്ത സ്ത്രീ മരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരേയുള്ള ചികില്‍സാപിഴവില്‍ 48 മണിക്കൂറിനകം അന്വേഷണ റിപോര്‍ട്ട് കൈമാറണമെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍. അന്വേഷണത്തിന് മൂന്നംഗ സംഘത്തെയാണ് നിയമിച്ചിരിക്കുന്നത്.

വെള്ളിയാഴ്ചയാണ് പേരാമ്പ്ര സ്വദേശിനി വിലാസിനി (57)ക്ക് ഗര്‍ഭപാത്രം നീക്കംചെയ്യാനുള്ള ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയില്‍ കുടലിന് പരുക്ക് പറ്റിയിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പിന്നീട് നില ഗുരുതരമായതോടെ കുടലില്‍ മുറിവുണ്ടായ സ്ഥലത്ത് അണുബാധയുണ്ടെന്നു പറഞ്ഞ് ആ ഭാഗത്ത് വീണ്ടും ശസ്ത്രക്രിയ നടത്തുകയായിരുന്നു. ശസ്ത്രക്രിയയെ തുടര്‍ന്ന് രോഗിയുടെ ആരോഗ്യസ്ഥിതി മോശമാവുകയും മരണപ്പെടുകയുമായിരുന്നു. വിലാസിനിയുടെ സംസ്‌കാരം ഇന്ന് നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Tags:    

Similar News