മുണ്ടക്കയത്ത് നവവധു തൂങ്ങി മരിച്ച നിലയില്‍

Update: 2022-01-10 01:46 GMT
മുണ്ടക്കയത്ത് നവവധു തൂങ്ങി മരിച്ച നിലയില്‍

കോട്ടയം: മുണ്ടക്കയം കൂട്ടിക്കലില്‍ നവവധുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം മുണ്ടക്കയം സ്വദേശിയായ മേഘ സെബാസ്റ്റ്യനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹിതയായത് ഒരുമാസം മുമ്പാണ്.

പുഞ്ചവയലിലെ സ്വന്തം വീട്ടില്‍ വച്ചായിരുന്നു മരണം. ഉച്ചഭക്ഷണം കഴിച്ച ശേഷം മുറിയിലേക്ക് പോയ മേഘയെ മണിക്കൂറുകളോളം പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Tags:    

Similar News