'സ്പാര്‍കി'ലൂടെ വീണ്ടും എംജിക്ക് 58.88 ലക്ഷത്തിന്റെ ഗവേഷണസഹായം
എംജി സര്‍വകലാശാലയിലെ ഡോ. നന്ദകുമാര്‍ കളരിക്കല്‍ സിംഗപ്പൂര്‍ നാന്‍യാങ് സാങ്കേതിക സര്‍വകലാശാലയിലെ ഡോ. മുരുകേശന്‍ വടക്കേമറ്റവുമായി സഹകരിച്ച് നടത്തുന്ന ഗവേഷണ പദ്ധതിയാണ് സ്പാര്‍ക് അംഗീകരിച്ചത്.
കോട്ടയം: അക്കാദമിക ഗവേഷണസഹകരണ പദ്ധതികള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം നടപ്പാക്കുന്ന 'സ്പാര്‍ക്' (സ്‌കീം ഫോര്‍ പ്രൊമോഷന്‍ ഓഫ് അക്കാദമിക് ആന്റ് റിസര്‍ച്ച് കൊളാബൊറേഷന്‍) പദ്ധതിയിലൂടെ മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്ക് ഗവേഷണ പദ്ധതികള്‍ക്കായി 58.88 ലക്ഷം രൂപയുടെ കൂടി സഹായം ലഭിച്ചതായി വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസ് അറിയിച്ചു.
എംജി സര്‍വകലാശാലയിലെ ഡോ. നന്ദകുമാര്‍ കളരിക്കല്‍ സിംഗപ്പൂര്‍ നാന്‍യാങ് സാങ്കേതിക സര്‍വകലാശാലയിലെ ഡോ. മുരുകേശന്‍ വടക്കേമറ്റവുമായി സഹകരിച്ച് നടത്തുന്ന ഗവേഷണ പദ്ധതിയാണ് സ്പാര്‍ക് അംഗീകരിച്ചത്. ഡയഗ്‌നോസ്റ്റിക് ബയോമെഡിക്കല്‍ ഇമേജിങ്ങിനുള്ള നാനോസ്‌കെയില്‍ കോണ്‍ട്രാസ്റ്റ് ഏജന്റ്‌സിനെക്കുറിച്ചുള്ള ഗവേഷണ പദ്ധതിക്കാണ് അംഗീകാരം. സര്‍വകലാശാല സമര്‍പ്പിച്ച 33 പദ്ധതികളില്‍നിന്ന് ആറ് പദ്ധതികള്‍ മുമ്പ് മന്ത്രാലയം അംഗീകരിക്കുകയും 3.78 കോടി രൂപയുടെ സഹായം ലഭിക്കുകയും ചെയ്തിരുന്നു. കേരളത്തിലെ സര്‍വകലാശാലകളില്‍ എംജിക്ക് മാത്രമാണ് സ്പാര്‍ക് പദ്ധതികള്‍ ലഭിച്ചത്.