ഫയര്‍ ആന്റ് റെസ്‌ക്യൂ 'ഗൃഹസുരക്ഷ' പദ്ധതിക്ക് തുടക്കമായി

Update: 2022-03-19 08:08 GMT

മലപ്പുറം: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി കേരള ഫയര്‍ ആന്റ് റെസ്‌ക്യൂവും സിവില്‍ ഡിഫെന്‍സും സംയുക്തമായി നടത്തുന്ന 'ഗൃഹസുരക്ഷ' പദ്ധതിക്ക് തുടക്കമായി. മലപ്പുറം ഒതായില്‍ ഗൃഹസുരക്ഷാ പദ്ധതി ചുമതലയുള്ള തിരുവാലി അഗ്‌നിരക്ഷാ നിലയം അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ എം ടി മുനവ്വര്‍ സമാന്‍ ഉദ്ഘാടനം ചെയ്തു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ യൂനിറ്റിലെ സംസ്ഥാനത്ത് 11,61000 വനിതകള്‍ക്ക് വാസസ്ഥലങ്ങളില്‍ അഗ്‌നിബാധ മൂലമുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി പ്രഥമ ശുശ്രൂഷാ പരിശീലനം നല്‍കും.

തിരുവാലി അഗ്‌നിരക്ഷാ നിലയത്തിന് കീഴിലുള്ള എടവണ്ണ ഗ്രാമപ്പഞ്ചായത്തിലെ ഒതായില്‍ സ്വയംവരം കുടുംബശ്രീ യൂനിറ്റിലെ വനിതകള്‍ക്ക് വാസസ്ഥലങ്ങളില്‍ അഗ്‌നിബാധ മൂലമുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിനായും പ്രഥമശുശ്രൂഷ പരിശീലനം നല്‍കി. സ്വയംവരം കുടുംബശ്രീ യൂനിറ്റ് പ്രസിഡന്റ് എം കെ സെറീന, സെക്രട്ടറി എന്‍ സുബീന, സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫിസര്‍ എം എച്ച് മുഹമ്മദ് അലി, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ എന്‍ ടി അശോകന്‍, തിരുവാലി ഫയര്‍ ആന്റ് റെസ്‌ക്യൂ സിവില്‍ ഡിഫന്‍സ് പോസ്റ്റ് വാര്‍ഡന്‍ പി കെ അബ്ദുല്‍ മുനീര്‍, വാര്‍ഡന്‍ എം ടി അന്‍സാര്‍, കുടുംബശ്രീ അംഗം സഫിയ നേതൃത്വം നല്‍കി.

Tags:    

Similar News