നിരോധിത പുകയില ഉല്‍പന്നങ്ങളുമായി മൂന്നുപേര്‍ പിടിയില്‍

ഇല്ലിക്കല്‍ സ്വദേശി റിയാസ് (32), ഒറ്റപ്പാലം സ്വദേശി നഫ്‌സല്‍ (23), ഇരാറ്റുപേട്ട സ്വദേശി തഹല്‍ സലിം (26) എന്നിവരാണ് പിടിയിലായത്. ഇവര്‍ മൊത്തക്കച്ചവടക്കാരാണെന്ന് സംശയിക്കുന്നതായും കൂട്ടാളികള്‍ക്കായി അന്വേഷണം തുടരുകയാണെന്നും പോലിസ് അറിയിച്ചു.പോലിസ് പരിശോധനയ്ക്കിടെ പാമ്പാടി ആലാമ്പള്ളി പിവിഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ സമീപത്തുനിന്നുമാണ് കൂള്‍ലിപ്പ് എന്ന നിരോധിത പുകയില ഉല്‍പന്നവുമായി ഇവര്‍ പിടിയിലായത്.

Update: 2019-01-31 16:39 GMT

കോട്ടയം: ബംഗളൂരുവില്‍നിന്നും ജില്ലയിലെ വിവിധയിടങ്ങളില്‍ വിതരണം ചെയ്യാനായി കൊണ്ടുവന്ന ആറുലക്ഷം രൂപയുടെ 15 ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി മൂന്നുപേരെ അറസ്റ്റുചെയ്തു. ഇല്ലിക്കല്‍ സ്വദേശി റിയാസ് (32), ഒറ്റപ്പാലം സ്വദേശി നഫ്‌സല്‍ (23), ഇരാറ്റുപേട്ട സ്വദേശി തഹല്‍ സലിം (26) എന്നിവരാണ് പിടിയിലായത്. ഇവര്‍ മൊത്തക്കച്ചവടക്കാരാണെന്ന് സംശയിക്കുന്നതായും കൂട്ടാളികള്‍ക്കായി അന്വേഷണം തുടരുകയാണെന്നും പോലിസ് അറിയിച്ചു.പോലിസ് പരിശോധനയ്ക്കിടെ പാമ്പാടി ആലാമ്പള്ളി പിവിഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ സമീപത്തുനിന്നുമാണ് കൂള്‍ലിപ്പ് എന്ന നിരോധിത പുകയില ഉല്‍പന്നവുമായി ഇവര്‍ പിടിയിലായത്.

പുകയില കൊണ്ടുവന്ന സൈലോ കാറും പോലിസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പോലിസ് മേധാവി ഹരിശങ്കറിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നാര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി വിനോദ്പിള്ള, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി മധുസൂധനന്‍, പാമ്പാടി സിഐ യു ശ്രീജിത്ത്, എസ്‌ഐ പി ജി ഡാനിയല്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ വിക്രമന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റുചെയ്തത്. ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ നൗഷാദ്, റിച്ചാര്‍ഡ്, നവാസ്, സാജു, പാമ്പാടി പോലിസ് സ്‌റ്റേഷനിലെ പോലിസുകാരായ ഫെര്‍ണാണ്ടസ്, സന്തോഷ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

Tags:    

Similar News