വിവാഹവേദിയില്‍ ഫോട്ടോഗ്രാഫര്‍ക്ക് മര്‍ദനം: മൂന്നുപേര്‍ അറസ്റ്റില്‍
ഒന്നാംപ്രതി അഷ്ടമിച്ചിറ മാരേക്കാട് കളപ്പുരക്കല്‍ ബിജു(42), കോള്‍ക്കുന്ന് സ്വദേശി കണ്ണക്കാട്ടില്‍ ശരത്ത് (30), പുത്തന്‍വേലിക്കര സ്വദേശിയും ഇപ്പോള്‍ അണ്ണല്ലൂരില്‍ താമസിക്കുന്നതുമായ തോട്ടത്തില്‍ അനില്‍(29) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരേ വധശ്രമത്തിന് പോലിസ് കേസെടുത്തിരുന്നു. വാദിയുമായി കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പുണ്ടാക്കിയെങ്കിലും മൂന്നുപേരെയും കോടതി റിമാന്റ് ചെയ്യുകയായിരുന്നു.
തൃശ്ശൂര്‍: വിവാഹവേദിയില്‍ വധൂവരന്‍മാര്‍ക്കൊപ്പം ഫോട്ടോയെടുക്കാന്‍ വൈകിയതിന് ഫോട്ടോഗ്രാഫറെ മര്‍ദിക്കുകയും വാഹനമിടിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നുപേരെ മാള പോലിസ് അറസ്റ്റുചെയ്തു. ഒന്നാംപ്രതി അഷ്ടമിച്ചിറ മാരേക്കാട് കളപ്പുരക്കല്‍ ബിജു(42), കോള്‍ക്കുന്ന് സ്വദേശി കണ്ണക്കാട്ടില്‍ ശരത്ത് (30), പുത്തന്‍വേലിക്കര സ്വദേശിയും ഇപ്പോള്‍ അണ്ണല്ലൂരില്‍ താമസിക്കുന്നതുമായ തോട്ടത്തില്‍ അനില്‍(29) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരേ വധശ്രമത്തിന് പോലിസ് കേസെടുത്തിരുന്നു. വാദിയുമായി കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പുണ്ടാക്കിയെങ്കിലും മൂന്നുപേരെയും കോടതി റിമാന്റ് ചെയ്യുകയായിരുന്നു.
പോലിസും പ്രതികളുമായി ഒത്തുകളി നടത്തുകയാണെന്ന് നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു. അതുകൊണ്ടുതന്നെ മാധ്യമങ്ങളെ അറിയിക്കാതെ രഹസ്യമായാണ് പ്രതികളെ അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കിയതെന്നും സൂചനയുണ്ട്. ഫോട്ടോഗ്രാഫറായ പാലക്കാട് സ്വദേശി കളത്തില്‍ വീട്ടില്‍ സന്ദീപിനാണ് കഴിഞ്ഞദിവസം മര്‍ദനമേറ്റത്. രണ്ടിടങ്ങളില്‍വച്ച് ഇയാള്‍ സഞ്ചരിച്ചിരുന്ന കാറിനെ മറ്റൊരു വാഹനത്തിലെത്തി ഇടച്ചുതകര്‍ക്കുകയും ചെയ്തിതിരുന്നു.