പുത്തന്‍ചിറയിലെ രാഷ്ട്രീയ സംഘര്‍ഷം: 11 പേര്‍ക്കെതിരേ മാള പോലിസ് കേസെടുത്തു
മാള (തൃശ്ശൂര്‍): പുത്തന്‍ചിറയിലുണ്ടായ രാഷ്ട്രീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 1 പേര്‍ക്കെതിരേ മാള പോലിസ് കേസെടുത്തു. കഴിഞ്ഞ ദിവസം പുത്തന്‍ചിറ സ്വദേശികളായ ബൈജുവും രാഖിലും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായിരുന്നു. മുന്‍വൈരാഗ്യമായിരുന്നു വാക്ക് തര്‍ക്കത്തിന് ആധാരം. ഇതിന്റെ തുടര്‍ച്ചയായി ബൈജുവിന്റെ സുഹൃത്തുക്കള്‍ രാഖിലിന്റെ വീട്ടിലെത്തി ബഹളംവച്ചു.
തുടര്‍ന്ന് ഇവര്‍ തിരിച്ചു പോരവെ വഴിയില്‍ മറ്റ് വിഭാഗത്തിലെ ഏതാനും ആളുകള്‍ തടഞ്ഞു നിര്‍ത്തുകയും കയ്യാങ്കളിയിലെത്തുകയുമായിരുന്നു. തുടര്‍ന്ന് ഏതാനും പേര്‍ ആശുപത്രിയില്‍ ചികില്‍സ തേടി. വഴിയില്‍ തടഞ്ഞു നിര്‍ത്തല്‍, വീട്ടിലെത്തി അസഭ്യം പറയല്‍, ശാരീരികാക്രമണം, ആയുധമുപയോഗിച്ച് ആക്രമിക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഒരു വിഭാഗത്തിലെ ഏഴ് പേര്‍ക്കെതിരെയും മറുവിഭാഗത്തിലെ നാലുപേര്‍ക്കെതിരെയും ഐപിസി 41, 143, 147, 148, 321, 323, 341 രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി മാള പോലിസ് അറിയിച്ചു.