കുമരകത്ത് വിനോദസഞ്ചാരത്തിനിടെ ബോട്ടില്‍ നിന്ന് നദിയില്‍ വീണ യുവാവ് മരിച്ചു

Update: 2022-03-14 17:36 GMT
കുമരകത്ത് വിനോദസഞ്ചാരത്തിനിടെ ബോട്ടില്‍ നിന്ന് നദിയില്‍ വീണ യുവാവ് മരിച്ചു

കോട്ടയം: കുമരകത്ത് വിനോദസഞ്ചാരത്തിനിടെ ബോട്ടില്‍ നിന്ന് കവണാറ്റിന്‍കര നദിയില്‍ വീണ യുവാവ് മരിച്ചു. കറുകച്ചാല്‍ സ്വദേശി അജിത്ത് കുമാറാ (31)ണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടേ കാലോടെയാണ് സംഭവം.

കവണാറ്റിന്‍കരയില്‍നിന്ന് സംഘമായി ബോട്ടില്‍ കായല്‍ സവാരി നടത്തുമ്പോമ്പോഴായിരുന്നു അപകടം. ഹൗസ് ബോട്ട് ജീവനക്കാരും നാട്ടുകാരും കുമരകം പോലിസും ചേര്‍ന്ന് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും വിഫലമായി. പിന്നീട് അഗ്‌നിരക്ഷാസേന എത്തിയാണ് അജിത്തിന്റെ മൃതദേഹം പുറത്തെടുത്തത്.

Tags:    

Similar News