പയ്യോളിയില്‍ ട്രെയിന്‍ തട്ടി വീട്ടമ്മ മരിച്ചു

Update: 2020-07-16 14:36 GMT

കോഴിക്കോട്: പയ്യോളിയില്‍ ട്രെയിന്‍ തട്ടി വീട്ടമ്മ മരിച്ചു. ഇരിങ്ങല്‍ കോട്ടത്തുരുത്തിയില്‍ വടക്കേകുനി സരസ(71)യാണ് മരണപ്പെട്ടത്. ഇരിങ്ങല്‍ വില്ലേജ് ഓഫിസില്‍ പോയി തിരികെ വരുന്നതിനിടെ വൈകീട്ട് നാലോടെയാണ് അപകടം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആര്‍ആര്‍ടി വോളന്റിയര്‍മാരും പയ്യോളി പോലിസ് സ്ഥലത്തെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭര്‍ത്താവ്: പരേതനായ കുമാരന്‍. മകന്‍: സന്തോഷ് കുമാര്‍. സഹോദരങ്ങള്‍: ശാരദ, ബാലന്‍, കുഞ്ഞിക്കൃഷ്ണന്‍, രജനി, കമല, നിര്‍മല, പരേതരായ കുഞ്ഞിക്കണ്ണന്‍, സുരേന്ദ്രന്‍.




Similar News