പരസ്യ ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവം: വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍
വാഹനങ്ങള്‍ ഓടിച്ച സാബിത്തിന്റേയും റയീസിന്റേയും ലൈസന്‍സ് അടുത്ത ദിവസം തന്നെ സസ്പെന്‍ഡ് ചെയ്യുമെന്ന് എംവിഡി അറിയിച്ചു
കോഴിക്കോട്: ബീച്ച് റോഡില്‍ പരസ്യ ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവത്തില്‍ വാഹനമോടിച്ച സാബിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. അശ്രദ്ധമായി വാഹനമോടിച്ചു, ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം ഓടിച്ചു, മനഃപൂര്‍വ്വമല്ലാത്ത നരഹത്യ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. വാഹനങ്ങള്‍ ഓടിച്ച സാബിത്തിന്റേയും റയീസിന്റേയും ലൈസന്‍സ് അടുത്ത ദിവസം തന്നെ സസ്പെന്‍ഡ് ചെയ്യുമെന്ന് എംവിഡി അറിയിച്ചു.
ഇന്ന് രാവിലെ ഏഴരയോടെയാണ് വെള്ളയില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബീച്ച് റോഡില്‍ അപകടം നടന്നത്. സാരമായി പരിക്കേറ്റ ആല്‍വിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. ഒരാഴ്ച്ച മുന്‍പാണ് ആല്‍വിന്‍ ഗള്‍ഫില്‍ നിന്നും നാട്ടില്‍ എത്തിയത്.