ഗെയിം കളിക്കാന്‍ മൊബൈല്‍ നല്‍കിയില്ല; കോഴിക്കോട് തിക്കോടിയില്‍ പതിനാലുകാരന്‍ മാതാവിനെ കുത്തി പരിക്കേല്‍പ്പിച്ചു

Update: 2024-12-08 12:32 GMT

പയ്യോളി: ഗെയിം കളിക്കുന്നതിന് മൊബൈല്‍ ഫോണ്‍ നല്‍കാത്തതിന് പതിനാലു വയസുകാരന്‍ മാതാവിനെ കുത്തി പരിക്കേല്‍പ്പിച്ചു. കോഴിക്കോട് തിക്കോടി കാരേക്കാട് ഇന്നലെ രാത്രിയാണ് സംഭവം. 14കാരന്‍ മൊബൈല്‍ ഗെയിമിന് അടിമയാണെന്നാണ് ലഭിക്കുന്ന വിവരം. മാതാവിന്റെ പരിക്ക് ഗുരുതരമല്ല.

പതിനാലുകാരന്‍ പഠനം അവസാനിപ്പിച്ചിരുന്നു. ഫോണില്‍ നെറ്റ് തീര്‍ന്നതിനെ തുടര്‍ന്ന് റീചാര്‍ജ് ചെയ്തു തരാന്‍ മാതാവിനോട് ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കില്‍ മാതാവിന്റെ ഫോണ്‍ തരണമെന്നും നിര്‍ബന്ധം പിടിച്ചു. ഇതിനു തയാറാകാത്തതിനെ തുടര്‍ന്നാണ് ഉറങ്ങിക്കിടന്ന മാതാവിനെ കത്തികൊണ്ട് കുത്തിയത്. പരിക്കേറ്റ മാതാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




Similar News