കോഴിക്കോട് അഴിയൂര്‍ പഞ്ചായത്തില്‍ നാളെ ഹര്‍ത്താല്‍

Update: 2025-01-13 16:11 GMT

കോഴിക്കോട്: വടകര അഴിയൂര്‍ പഞ്ചായത്തില്‍ നാളെ (ചൊവ്വാഴ്ച-14-01-2025) ഹര്‍ത്താല്‍. ദേശീയപാതയില്‍ കുഞ്ഞിപ്പള്ളി ടൗണില്‍ സഞ്ചാര സ്വാതന്ത്യം നിഷേധിക്കുന്ന ദേശീയപാത അതോറിറ്റിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

വിവിധ രാഷ്ട്രീയ പാര്‍ട്ടികളും വ്യാപാരി സംഘടനകളും മഹല്‍ കോ ഓഡിനേഷന്‍ കമ്മിറ്റിയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചു. കുഞ്ഞിപ്പള്ളി ടൗണില്‍ അടിപ്പാത സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ത്താലിലേക്ക് പോകുന്നത്. ഇതിനോട് അനുബന്ധിച്ച് കുഞ്ഞിപ്പള്ളി ടൗണില്‍ ബഹുജന റാലി നടത്തും. പ്രദേശത്ത് ദേശീയപാതാ നിര്‍മ്മാണം തടഞ്ഞ നാട്ടുകാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.

Similar News