കോഴിക്കോട് ബസുകള്‍ കൂട്ടിയിടിച്ചു; 40 പേര്‍ക്ക് പരിക്ക്

Update: 2024-10-14 10:12 GMT

കോഴിക്കോട്: കോഴിക്കോട് അത്തോളിയില്‍ സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച് 40 പേര്‍ക്ക് പരിക്ക്. നാലു പേര്‍ ഗുരുതരാവസ്ഥയില്‍. കുറ്റിയാടി ഭാഗത്ത് നിന്നും കോഴിക്കോട്ടേക്ക് പോകുന്ന ബസ്സും കോഴിക്കോട് ഭാഗത്ത് നിന്നു അത്തോളിയിലേക്ക് പോകുന്ന ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ 20 പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും 20 പേരെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

രണ്ടു ബസുകളുടെയും മുന്‍ഭാഗം അപകടത്തില്‍ തകര്‍ന്ന നിലയിലാണ്. െ്രെഡവന്മാര്‍ക്കും പരിക്കേറ്റു. െ്രെഡവര്‍ സീറ്റിനു സമീപത്തെ തകര്‍ന്ന ഭാഗം വഴിയാണ് െ്രെഡവര്‍മാരെ പുറത്തെടുത്തത്.

Tags:    

Similar News