കേരളം മിനി പാകിസ്താനാണെന്ന് നിതേഷ് റാണെ പറഞ്ഞത് അക്ഷരം പ്രതി ശരി: അഡ്വ. എസ് ജയസൂര്യന്‍

Update: 2025-01-02 05:50 GMT

കോഴിക്കോട്: കേരളം മിനി പാകിസ്താനാണെന്ന് മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെ പറഞ്ഞത് അക്ഷരം പ്രതി ശരിയാണെന്ന് ബിജെപി സംസ്ഥാന സമിതിയംഗം അഡ്വ. എസ് ജയസൂര്യന്‍.

തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാന്‍ മലപ്പുറത്ത് അനുവാദമില്ലാത്തിടത്തോളം കാലം കേരളം മിനി പാകിസ്താന്‍ തന്നെയാണെന്നായിരുന്നു ജയസൂര്യന്റെ പ്രസ്താവന. ഒരു മാധ്യമത്തിലെ പരിപാടിയില്‍ പങ്കെടുക്കവയാണ് പരാമര്‍ശം. രാജ്യ ദ്രാഹമാണ് താങ്കള്‍ പറയുന്നതെന്ന് അവതാരകന്‍ പറയുമ്പോള്‍ അതൊന്നും വകവെക്കാതെ കേരളം പാകിസ്താന്‍ തന്നെയാണെന്നാണ് ജയസൂര്യന്‍ പറയുന്നതും വീഡിയോയിലുണ്ട്.

'തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാന്‍ ഇവിടെ അനുവദിക്കാത്തതിന്റെ കാരണം ഇത് പാകിസ്താനായതു കൊണ്ടാണ്. ഒരു സംസ്ഥാനം എന്ന നിലക്ക് കേരളത്തെ കുറിച്ച് അഭിമാനം ഉണ്ടെങ്കില്‍ ആദ്യം പ്രതിമ സ്ഥാപിക്കുക. എന്നിട്ട് പറയണം, ഇത് പാകിസ്ഥാനാണെന്ന്. അല്ലാത്ത പക്ഷം ഇത് പാകിസ്ഥാന്‍തന്നെയാണ്. ഞാന്‍ അത് ആയിരം തവണ പറയും'' ജയസൂര്യന്‍ പറഞ്ഞു.

പാകിസ്ഥാനെ പോലെയുള്ള രാജ്യങ്ങളെ സപോര്‍ട്ട് ചെയ്യുകയാണ് കേരളമെന്നും ഏത് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കും കുട പിടിക്കുകയാണ് കേരളത്തിന്റെ പണിയെന്നും ജയസൂര്യന്‍ പറഞ്ഞു. അതിനാല്‍ തന്നെ മഹാരാഷ്ട്രാ മന്ത്രിയുടെ പരാമര്‍ശം കേരളത്തിന്റെ യഥാര്‍ത്ഥ മുഖം പുറത്തു കൊണ്ടു വരുന്നതാണെന്നും ജയസൂര്യന്‍ കൂട്ടിചേര്‍ത്തു.

Similar News