ബെര്‍ലിന്‍: ക്രിസ്മസ് കാലത്ത് വിറ്റുപോവാതിരുന്ന ക്രിസ്മസ് ട്രീകള്‍ ബെര്‍ലിന്‍ മൃഗശാലക്ക് നല്‍കി കമ്പനികള്‍. വെളളിയാഴ്ച മുതലാണ് ക്രിസ്മസ് ട്രീകള്‍ മൃഗശാലകളില്‍ എത്തിക്കാന്‍ തുടങ്ങിയത്. രാസവസ്തുക്കള്‍ ചേര്‍ത്തതോ പ്ലാസ്റ്റിക് ഡെക്കറേഷനുകളോ ഉള്ള ക്രിസ്മസ് ട്രീകള്‍ സ്വീകരിക്കില്ലെന്ന് ബെര്‍ലിന്‍ മൃഗശാല അധികൃതര്‍ പ്രഖ്യാപിച്ചു. ''പഴയ ക്രിസ്മസ് ട്രീകള്‍ ഭക്ഷണം മാത്രമല്ല, മൃഗങ്ങള്‍ അവ ഉപയോഗിച്ച് കളിക്കുകയും ചെയ്യും.'' - സസ്തനികള്‍ക്കായുള്ള മൃഗശാലയുടെ ക്യൂറേറ്ററായ ഫ്‌ലോറിയന്‍ സിക്‌സ് പറഞ്ഞു.
ബെര്‍ലിന്‍ മൃഗശാലയുമായി ഇന്ത്യയ്ക്ക് അടുത്തബന്ധമുണ്ടെന്നാണ് ചരിത്രരേഖകള്‍ പറയുന്നത്. ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു 1951ല്‍ ഈ മൃഗശാലയ്ക്ക് ഒരു ആനയെ നല്‍കിയിരുന്നു. ബെര്‍ലിനിലെ കുട്ടികള്‍ കത്തെഴുതി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ശാന്തി എന്ന പേരിലുള്ള മൂന്നു വയസുള്ള പിടിയാനയെ കപ്പലില്‍ കയറ്റി അയച്ചുനല്‍കിയത്.