ടോക്കിയോ: 276 കിലോഗ്രാം തൂക്കം വരുന്ന ബ്ലൂഫിന്‍ ട്യൂണ മല്‍സ്യം 11.4 കോടി രൂപയ്ക്ക് ലേലത്തില്‍ പോയി. ജപ്പാനിലെ ടോക്കിയോവിലെ ടൊയോസു മാര്‍ക്കറ്റിലാണ് ലേലം നടന്നത്. ഒനോഡെറ എന്ന സുഷി റെസ്റ്ററന്റ് കമ്പനിയാണ് ഇത്രയും വലിയ ട്യൂണയെ ലേലത്തില്‍ വാങ്ങിയതെന്ന് കൊയോഡോ ന്യൂസ് എജന്‍സി റിപോര്‍ട്ട് ചെയ്യുന്നു. മസാഹിറോ തക്കെയൂച്ചി എന്ന 73കാരനായ മല്‍സ്യത്തൊഴിലാളിയാണ് ഇതിനെ പിടിച്ചിരുന്നത്. ''ഒരു പശുവിനെ പോലെ തടിയുള്ള ട്യൂണയായിരുന്നു അത്.''- മസാഹിറോ പറഞ്ഞു. 1999 മുതലാണ് ട്യൂണ വിലയുടെ റെക്കോര്‍ഡ് പരിശോധിക്കാന്‍ തുടങ്ങിയത്. 2019ല്‍ ഒരു ബ്ലൂഫിന്‍ ട്യൂണ 18 കോടി രൂപക്ക് ലേലത്തിന് പോയിരുന്നു.