ആവിക്കല്‍ തോട്: അമ്മമാരുടെ കണ്ണീരിന് സിപിഎം മറുപടി പറയേണ്ടിവരും-നൂര്‍ജഹാന്‍

ജനവാസ കേന്ദ്രമായ ആവിക്കല്‍ തോടില്‍ നിന്ന് കക്കൂസ് മാലിന്യ സംസ്‌കാരണ കേന്ദ്രം മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയുന്ന ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിമന്‍ ഇന്ത്യ മൂവ് മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.

Update: 2022-08-17 12:55 GMT

ജനവാസ കേന്ദ്രമായ ആവിക്കല്‍ തോടില്‍ നിന്ന് കക്കൂസ് മാലിന്യ സംസ്‌കാരണ കേന്ദ്രം മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയുന്ന ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിമന്‍ ഇന്ത്യ മൂവ�

കോഴിക്കോട്: ആവിക്കല്‍ തോടില്‍ തന്നെ മാലിന്യ പ്ലാന്റ് സ്ഥാപിക്കണമെന്ന സര്‍ക്കാരിന്റെ പിടിവാശി അവസാനിപ്പിക്കണമെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ദേശീയ സമിതി അംഗം നൂര്‍ജഹാന്‍ കല്ലങ്ങോടന്‍ ആവശ്യപ്പെട്ടു. ജനവാസ കേന്ദ്രമായ ആവിക്കല്‍ തോടില്‍ നിന്ന് കക്കൂസ് മാലിന്യ സംസ്‌കാരണ കേന്ദ്രം മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയുന്ന ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിമന്‍ ഇന്ത്യ മൂവ് മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.

സിപിഎം ഇവിടെ സമരം ചെയ്യുന്ന അമ്മമാരുടെ കണ്ണീരിനു മറുപടി പറയേണ്ടിവരും. സമരം വിജയിക്കും വരെ വിമന്‍ ഇന്ത്യ കൂടെയുണ്ടാവുമെന്നും അവര്‍ പറഞ്ഞു ജില്ലാ പ്രസിഡന്റ് കെ കെ ഷംന അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ കെ ഫൗസിയ, ജില്ലാ ജനറല്‍ സെക്രട്ടറി ടി ഷബ്‌ന, സമര സമിതി ചെയര്‍മാന്‍ ടി ദാവുദ്, വൈസ് ചെയര്‍പേര്‍സണ്‍ ജ്യോതി കാമ്പുറം, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ല വൈസ് പ്രസിഡന്റ് ജി സരിത, സെക്രട്ടറിമാരായ പി ലിസി, കെ റുഖിയ, എ വി ജസിയ , ട്രഷറര്‍ കെ ടി ജാസ്മിത എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News