കോഴിക്കോട്: ജില്ലയില്‍ കൊവിഡ് ടെസ്റ്റിന് കൂടുതല്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുന്നതിന് സംസ്ഥാനം/ഐസിഎംആര്‍ അംഗീകൃത ലാബുകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ നിരക്കായ 625/ രൂപക്ക് ആന്റിജന്‍ പരിശോധന നടത്തണം. പരിശോധനക്കു പുറമേ നോട്ടീസുകള്‍, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, ലഘുരേഖകള്‍ എന്നിവ കിയോസ്‌ക്കില്‍ ഉണ്ടാകണം. മാസ്‌കുകള്‍, സാനിറ്റൈസറുകള്‍ എന്നിവ വില്‍പനക്ക് ലഭ്യമാക്കണം.
ആളുകള്‍ക്ക് എത്തിപ്പെടാന്‍ സൗകര്യമുള്ള സ്ഥലങ്ങള്‍ ആയിരിക്കണം കിയോസ്‌കിനായി തിരഞ്ഞെടുക്കേണ്ടത്. സാമൂഹിക അകലം പാലിച്ച് കാത്തിരിക്കാനുള്ള സൗകര്യമൊരുക്കണം. ബ്രേക്ക് ദി ചെയിന്‍ ക്യാമ്പൈന്‍ പോസ്റ്ററുകള്‍ കിയോസ്‌ക്കില്‍ പ്രദര്‍ശിപ്പിക്കണം. ബയോമെഡിക്കല്‍ വേസ്റ്റ് മനേജ്മന്റ് ഉറപ്പ് വരുത്തണം. ജീവനക്കാര്‍ പിപിഇ കിറ്റ് ധരിക്കണം. കിയോസ്‌കില്‍ ചെയ്യുന്ന ടെസ്റ്റുകള്‍ ഗവണ്‍മെന്റ് പോര്‍ട്ടലില്‍ രേഖപ്പെടുത്തണം. താല്‍പര്യമുള്ളവര്‍ stepkioskclt@gmail.com എന്ന ഇമെയിലില്‍ ഒക്ടോബര്‍ 24ന് വൈകീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം.