കളഞ്ഞുകിട്ടിയ പണവും സ്വര്‍ണവും തിരികെനല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി

പയ്യോളിയിലെ ഓട്ടോ ഡ്രൈവറായ മുത്താച്ചിക്കണ്ടി സക്കരിയയാണ് പണവും സ്വര്‍ണവും അടങ്ങുന്ന പഴ്‌സ് പോലിസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചത്.

Update: 2020-03-12 06:46 GMT

പയ്യോളി: ഓട്ടോയില്‍നിന്നും കളഞ്ഞുകിട്ടിയ പണവും സ്വര്‍ണവും തിരിച്ചുനല്‍കി ഓട്ടോറിക്ഷാ ഡ്രൈവര്‍ മാതൃകയായി. പയ്യോളിയിലെ ഓട്ടോ ഡ്രൈവറായ മുത്താച്ചിക്കണ്ടി സക്കരിയയാണ് പണവും സ്വര്‍ണവും അടങ്ങുന്ന പഴ്‌സ് പോലിസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചത്.

സ്വര്‍ണ കമ്മലും 1300 രൂപയുമാണ് ഇതിലുണ്ടായിരുന്നത്. ഉടമയായ മൂടാടി സ്വദേശി ഷെര്‍ളിയെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി എസ്‌ഐ മനോഹരന്റെ സാന്നിധ്യത്തില്‍ ഇവ തിരികെ നല്‍കി. 

Tags:    

Similar News