കോഴിക്കോട്: കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മുഫക്കിറുല്‍ ഇസ്‌ലാം ഫൗണ്ടേഷന്‍ രണ്ട് പുതിയ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. മൗലാനാ അബുല്‍ ഹസന്‍ അലി നദ്‌വിയുടെ 'ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സക്കരിയ്യയുടെ ജീവചരിത്ര'വും മൗലാനാ ഫൈസല്‍ അഹമ്മദ് നദ്‌വി ഭട്കലിനെ '1857 നു മുമ്പ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ മുസ്‌ലിം പണ്ഡിതരുടെ പങ്ക'് എന്നീ ഗ്രന്ഥങ്ങളുടെ പ്രകാശനമാണ് തിരൂരില്‍ നടന്നത്. ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ബോര്‍ഡ് അംഗം അബ്ദുല്‍ ഷുക്കൂര്‍ അല്‍ഖാസിമിയാണ് ഈ രണ്ട് ഗ്രന്ഥങ്ങളും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
പുസ്തകപ്രകാശന സമ്മേളനം കുറുക്കോളി മൊയ്തീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. റസ്സല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. ലഖ്‌നോവിലെ നദ്‌വത്തുല്‍ ഉലമ ഉസ്താദുല്‍ ഹദീസ് മൗലാനാ ഫൈസല്‍ അഹ്മദ് നദ്‌വി, അബ്ദുല്‍ ഗഫൂര്‍ അല്‍ഖാസിമി, അബ്ദുല്‍ ഷുക്കൂര്‍ അല്‍ഖാസിമി, ഡോ. അനില്‍ മുഹമ്മദ്, ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ നേതാവ് ടി അബ്ദുറഹ്മാന്‍ ബാഖവി, ഐപിഎച്ച് ഡയറക്ടര്‍ കെ ടി ഹുസൈന്‍, അബ്ദുറഹിമാന്‍ മാങ്ങാട്, സി മമ്മൂട്ടി അഞ്ചുകുന്ന്, ഡോ. ഹസ്സന്‍ ബാബു, നുഅ്മാന്‍ നദ്‌വി, മുഹമ്മദ് അന്‍സാരി നദ്‌വി, ഡോ. സുലൈമാന്‍ മേല്‍പ്പത്തൂര്‍, ശെയ്ഖ് അന്‍സാരി, പി പി അബ്ദുര്‍റഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു.