പയ്യോളിയില്‍ ബസ് ഷെല്‍ട്ടര്‍ തകര്‍ത്തു

Update: 2019-10-11 05:26 GMT

കോഴിക്കോട്: പയ്യോളിയില്‍ കോണ്‍ഗ്രസ് നിര്‍മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ത്തു. പെരിങ്ങത്തുള്ള കോണ്‍ഗ്രസ് നേതാവ് നാറാണത്ത് മുഹമ്മദ് സ്മാരക ബസ് ഷെല്‍ട്ടറാണ് വ്യാഴാഴ്ച രാത്രി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകര്‍ത്തത്. റോഡ് വികസനഭാഗമായി ബസ് ഷെല്‍ട്ടര്‍ പൊളിച്ചുനീക്കാന്‍ നേരത്തേ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ്, സിപിഎം നേതാക്കളും പഞ്ചായത്ത് ഭരണസമിതിയംഗങ്ങളും തമ്മില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. തര്‍ക്കം പരിഹരിക്കപ്പെടാതെ കിടക്കുന്നതിനിടെയാണ് ഷെല്‍ട്ടര്‍ തകര്‍ത്തത്.




Tags:    

Similar News