എന്‍ആര്‍സി ബില്ലിനെതിരേ പ്രതിഷേധവുമായി വിദ്യാര്‍ഥികളും

രാജ്യത്തെ ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരില്‍ ഭിന്നിപ്പിക്കുന്ന നടപടികള്‍ക്കെതിരേ വിദ്യാര്‍ഥികള്‍ ശക്തമായ പ്രതിഷേധമുയര്‍ത്തി.

Update: 2019-12-10 15:48 GMT

വള്ളുവമ്പ്രം: എന്‍ആര്‍സി ബില്ലിലൂടെ പൗരത്വ നിയമഭേദഗതി നടപ്പാക്കാനൊരുങ്ങുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ മനുഷ്യാവകാശ ദിനത്തില്‍ അത്താണിക്കല്‍ എംഐസി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് മില്ലത്ത് വിദ്യാര്‍ഥി യൂനിയന്റെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടത്തി. രാജ്യത്തെ ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരില്‍ ഭിന്നിപ്പിക്കുന്ന നടപടികള്‍ക്കെതിരേ വിദ്യാര്‍ഥികള്‍ ശക്തമായ പ്രതിഷേധമുയര്‍ത്തി.

എംഐസി കോളജില്‍നിന്ന് ആരംഭിച്ച പ്രകടനം കോളജ് പ്രിന്‍സിപ്പാള്‍ ഡോ: ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. യൂനിയന്‍ ജനറല്‍ സെക്രട്ടറി മുന്‍ഷിദ് മോന്‍, വൈസ് ചെയര്‍പേഴ്‌സന്‍ ഷഹല, യൂനിയന്‍ ഭാരവാഹികളായ ഫഹ്മി, ഹബീബ്, അയ്യൂബ് വെള്ളില, ബാസിം, സിയാദ്, നേതൃത്വം നല്‍കി. ഇര്‍ഷാദ്, ഫൈസല്‍ കടുങ്ങപ്പാറ എന്നിവര്‍ സംസാരിച്ചു. 

Tags:    

Similar News