ഭിന്നശേഷിക്കാര്‍ക്ക് കംപ്യൂട്ടര്‍ പരിശീലനം

അടിസ്ഥാന കംപ്യൂട്ടര്‍ പരിശീലത്തോടൊപ്പം കഴിവിന്റെയും അഭിരുചിയുടെയും അടിസ്ഥാനത്തില്‍ തുടര്‍ പരിശീലനവും തൊഴില്‍ ലഭ്യതയും സാധ്യമാകുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

Update: 2022-10-03 13:50 GMT

കോഴിക്കോട് :18 വയസ്സിനു മുകളില്‍ പ്രായമുള്ള ഭിന്നശേഷിക്കാര്‍ക്കായി മലാപറമ്പില്‍ പ്രവര്‍ത്തിക്കുന്ന തണല്‍ സ്‌പേസ് സെന്റര്‍ ഫോര്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ് & എംപ്ലോയബിലിറ്റിയില്‍ സജ്ജീകരിച്ച കംപ്യൂട്ടര്‍ ലാബ് ജി ടെക് മാനേജിങ് ഡയറക്ടര്‍ മഹറൂഫ് മണലൊടി ഉദ്ഘാടനം ചെയ്തു. അടിസ്ഥാന കംപ്യൂട്ടര്‍ പരിശീലത്തോടൊപ്പം കഴിവിന്റെയും അഭിരുചിയുടെയും അടിസ്ഥാനത്തില്‍ തുടര്‍ പരിശീലനവും തൊഴില്‍ ലഭ്യതയും സാധ്യമാകുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

തണല്‍ വൊക്കേഷണല്‍ സെന്ററുകളില്‍ വിജയകരമായി പ്രാഥമിക പരിശീലനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കേരളത്തിലെ ജി ടെക് സെന്ററുകളില്‍ സൗജന്യ തുടര്‍ പരിശീലനവും മെഹ്‌റൂഫ് മണലൊടി വാഗ്ദാനം ചെയ്തു. തണല്‍ സിഇഒ കെ ടി അനൂപ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പല്‍ മന്‍സൂര്‍, മെഹബൂബ് ചക്കരത്തൊടി, സുബൈര്‍ മണലൊടി, സി എം ആദംസാദ, നീതു ടീച്ചര്‍ സംസാരിച്ചു

Tags:    

Similar News