ഭിന്നശേഷിക്കാര്‍ക്ക് യുഡിഐഡി കാര്‍ഡ്: സംസ്ഥാനതല ഡ്രൈവ് നടത്തുമെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു

Update: 2022-04-04 18:04 GMT

തൃശൂര്‍: ഭിന്നശേഷിക്കാര്‍ക്ക് യുഡിഐഡി കാര്‍ഡ് ലഭ്യമാക്കാന്‍ സംസ്ഥാനതലത്തില്‍ െ്രെഡവ് നടത്തുമെന്ന് ഉന്നത വിദ്യാഭ്യാസസാമൂഹ്യനീതി മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. മെയ് 15നകം പരമാവധി ഭിന്നശേഷിക്കാര്‍ക്ക് കാര്‍ഡിനായുള്ള രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കാന്‍ അവസരം ഒരുക്കാനാണ് െ്രെഡവ്. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള കാര്‍ഡുകള്‍ ഇതോടൊപ്പം ലഭ്യമാക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് െ്രെഡവ് നടത്തുക.

2015ലെ സെന്‍സെസ് പ്രകാരം സംസ്ഥാനത്ത് എട്ടുലക്ഷത്തില്‍പ്പരം ഭിന്നശേഷിക്കാര്‍ ഉണ്ടെന്നാണ് കണക്ക്. എന്നാല്‍, നിലവില്‍ യുഡിഐഡി കാര്‍ഡ് ലഭിച്ചവരുടെ എണ്ണം ഒരു ലക്ഷത്തി അറുപതിനായിരം മാത്രമാണ്. ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ഏത് ആനുകൂല്യം ലഭിക്കാനും യുഡിഐഡി കാര്‍ഡ് നിര്‍ബന്ധമാണ്. അതിനാലാണ് പരമാവധി പേര്‍ക്ക് കാര്‍ഡ് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇക്കാര്യം ആലോചിക്കാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിനുശേഷം മന്ത്രി ഡോ. ആര്‍. ബിന്ദു അറിയിച്ചു.

യോഗത്തില്‍ സാമൂഹ്യനീതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ്, ഭിന്നശേഷി കമ്മീഷണര്‍, ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍, കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷനിലെയും സാമൂഹ്യനീതി ഡയറക്ട്രേറ്റിലെയും ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

Similar News