സി ആര്‍ സെഡ് കേന്ദ്ര വിജ്ഞാപനം നിരാശജനകം : എസ്ഡിപിഐ

Update: 2024-09-28 17:14 GMT

വടകര : വടകരയില്‍ ഉള്‍പ്പെടെ ജില്ലയുടെ വിവിധ തീരദേശ കായല്‍ തീര മേഖലയില്‍ വീട് നിര്‍മ്മാണ മടക്കമുള്ള പരിപാലന പദ്ധതില്‍ നിലനിന്നിരുന്ന കടുത്ത നിയന്ത്രണങ്ങളുണ്ടായിരുന്ന നിയമത്തില്‍ ഇളവ് നല്‍കി പുറപ്പെടുവിച്ച വിജ്ഞാപനം നിരാശാജനകമെന്ന് എസ്ഡിപിഐ.

2019ലെ കേന്ദ്ര തീര നിയന്ത്രണ മേഖലാ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ കേരളതീര പരിപാലന അതോറിറ്റി അംഗീകരിച്ചതുമായ കരടിന്റെ അടിസ്ഥാനത്തിലാണ് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചത്. നിലവില്‍ അനുവദിച്ചത് പോലെ ജില്ലയിലെ മുഴുവന്‍ കടല്‍ കായല്‍ തീരങ്ങളില്‍ നിര്‍മാണത്തിനുള്ള നിയന്ത്രണ ഇളവുകള്‍ അനുവദിക്കണം.വീട് നിര്‍മാണത്തില്‍ നിയന്ത്രണം വന്നതോട് കൂടി സ്വന്തമായി പാര്‍പിടം എന്ന സ്വപ്നം സ്വപ്നമായി ആവശേഷിക്കുന്നു. നിയമത്തിന്റെ നിയന്ത്രണ മൂലം ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മ്മിക്കുവാനോ പരമ്പരാഗതമായി കുടുംബ വിഹിതത്തില്‍ ലഭിക്കുന്നതുകൊണ്ട് വീട് നിര്‍മ്മിക്കാനോ കഴിയാതെ ബുദ്ധിമുട്ടുകയാണ്. കോഴിക്കോട് ജില്ലയിലെ പരിസ്ഥിതി പ്രാധാന്യമുള്ള ലോല പ്രദേശങ്ങള്‍ മാറ്റി നിര്‍ത്തികൊണ്ട് ബാക്കി മുഴുവന്‍ കടല്‍ കായല്‍ പ്രദേശങ്ങളും സി ആര്‍ സെന്റ്ഡ് 50 മീറ്റര്‍ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് സര്‍ക്കാരിനോട് എസ്ഡിപിഐ ആവശ്യപ്പെട്ടു. വാര്‍ത്ത സമ്മേളനത്തില്‍ ജില്ല കമ്മിറ്റി അംഗങ്ങളായ അഡ്വ : ഇ.കെ മുഹമ്മദ് അലി, ഷംസീര്‍ ചോമ്പാല ഷറഫുദ്ധീന്‍ വടകര പങ്കെടുത്തു.


Tags:    

Similar News