കോഴിക്കോട് നഗരത്തില്‍ പേപ്പട്ടി ആക്രമണം; 36 പേര്‍ക്ക് പരിക്ക്

കൊമ്മേരി, പൊറ്റമ്മല്‍, മാങ്കാവ് എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. സംഭവത്തില്‍ 36 പേര്‍ക്ക് പരിക്കേറ്റു.

Update: 2022-02-25 06:01 GMT
കോഴിക്കോട് നഗരത്തില്‍ പേപ്പട്ടി ആക്രമണം; 36 പേര്‍ക്ക് പരിക്ക്

പ്രതീകാത്മക ചിത്രം

കോഴിക്കോട്: നഗരത്തില്‍ പേപ്പട്ടിയുടെ ആക്രമണം. കൊമ്മേരി, പൊറ്റമ്മല്‍, മാങ്കാവ് എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. സംഭവത്തില്‍ 36 പേര്‍ക്ക് പരിക്കേറ്റു.

വെള്ളിയാഴ്ച പുലര്‍ച്ചെ ആയിരുന്നു സംഭവം. വെള്ളനിറത്തിലുള്ള പേപ്പട്ടിയാണ് ആളുകളെ ആക്രമിച്ചതെന്ന് നാട്ടുകാര്‍ പ്രതികരിച്ചു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പേപ്പട്ടി ആക്രമണത്തില്‍ ആളുകള്‍ക്ക് വ്യാപകമായി പരിക്കേറ്റ സാഹചര്യത്തില്‍ നഗരത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കോഴിക്കോട് മേയര്‍ ആവശ്യപ്പെട്ടു.

Tags:    

Similar News