തൊടുപുഴയില്‍ മൃഗഡോക്ടറെ കടിച്ച വളര്‍ത്തുനായ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു; നായ ചത്തു
തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മൃഗാശുപത്രയിലെ വെറ്റിനറി സര്‍ജന്‍ ജെയ്‌സണ്‍ ജോര്‍ജിനാണ് കടിയേറ്റത്. മണക്കാട് സ്വദേശിയുടെ ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായയെ ചികിത്സിക്കുന്നതിനിടെയാണ് ഡോക്ടര്‍ക്ക് കടിയേറ്റത്. ഉടമയെയും ഉടമയുടെ ഭാര്യയെയും നാ
കോട്ടയം: തൊടുപുഴയില്‍ മൃഗ ഡോക്ടറെ കടിച്ച വളര്‍ത്തുനായ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മൃഗാശുപത്രയിലെ വെറ്റിനറി സര്‍ജന്‍ ജെയ്‌സണ്‍ ജോര്‍ജിനാണ് കടിയേറ്റത്. മണക്കാട് സ്വദേശിയുടെ ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായയെ ചികിത്സിക്കുന്നതിനിടെയാണ് ഡോക്ടര്‍ക്ക് കടിയേറ്റത്. ഉടമയെയും ഉടമയുടെ ഭാര്യയെയും നായ കടിച്ചിരുന്നു. ഈ മാസം 15 നാണ് കടിയേല്‍ക്കുന്നത്. ഇന്നലെ നായ ചത്തു. ഇന്ന് തിരുവല്ലയിലെ ലാബില്‍ നടത്തിയ ജഡ പരിശോധനയിലാണ് പേ ബാധ സ്ഥീരികരിച്ചത്. ഡോക്ടറും നായയുടെ ഉടമകളും കടിയേറ്റ ദിവസം തന്നെ വാക്‌സിന്‍ സ്വീകരിക്കാന്‍ ആരംഭിച്ചു.
അതിനിടെ, പാലക്കാട് മേലാമുറിയില്‍ പശുവിന് പേ വിഷബാധ സ്ഥിരീകരിച്ചു. മേലാമുറി സ്വാദേശി ജെമിനി കണ്ണന്റെ പശുവിനാണ് പേ വിഷബാധയുണ്ടായത്. ഇന്നലെ വൈകീട്ട് മുതലാണ് പശു പേബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയത്. മൂന്ന് മാസമായി കറവുള്ള പശുവിനാണ് പേവിഷബാധ സ്ഥിരീകരിച്ചത്. പശുവിനെയും കുട്ടിയെയും കൊല്ലാന്‍ മൃഗസംരക്ഷണ വകുപ്പ് നിര്‍ദ്ദേശം നല്‍കി.