കടന്നല്‍കുത്തേറ്റ് എക്‌സൈസ് ഡ്രൈവര്‍ മരിച്ചു

Update: 2021-10-14 06:43 GMT

കോഴിക്കോട്: കടന്നല്‍കുത്തേറ്റ് എക്‌സൈസ് ഡ്രൈവര്‍ മരിച്ചു. കോഴിക്കോട് ചാത്തമംഗലം നെച്ചൂളിയിലാണ് സംഭവം. ചാത്തമംഗലം നെച്ചൂളി പാറക്കണ്ടിയില്‍ സുധീഷ് (45) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ശനിയാഴ്ച വീട്ടുവളപ്പിലെ പറമ്പില്‍ ജോലിക്കിടയില്‍ കടന്നല്‍ കുത്തേല്‍ക്കുകയായിരുന്നു.

വീട്ടുവളപ്പില്‍ ജോലിചെയ്തിരുന്ന രാമചന്ദ്രന്‍നായര്‍ക്കും കുത്തേറ്റിരുന്നു. പ്ലാവിനു മുകളിലെ ഭീമന്‍ കൂട്ടില്‍ പരുന്ത് ആക്രമിച്ചതോടെയാണ് കടന്നല്‍ ഇളകിയത്. രക്ഷിക്കാനെത്തിയ സുധീഷിനെ കടന്നല്‍ കൂട്ടമായി ആക്രമിച്ചു. കുത്തേറ്റ് തളര്‍ന്നുവീണ സുധീഷ് ബോധരഹിതനായി. തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലിരിക്കെ പുലര്‍ച്ചെയാണ് മരിച്ചത്. കോഴിക്കോട് എക്‌സൈസ് ജോയിന്റ് കമ്മീഷണര്‍ ഓഫിസിലെ ഡ്രൈവറായിരുന്നു. ഭാര്യ: രജിത, മകള്‍: ആര്യ.

Tags:    

Similar News