തലശ്ശേരിയില്‍ ആംബുലന്‍സും ഫയര്‍ഫോഴ്‌സിന്റെ ഫയര്‍എഞ്ചിനും കൂട്ടിയിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു

Update: 2024-08-26 07:16 GMT

കണ്ണൂര്‍: കണ്ണൂര്‍ തലശ്ശേരിയില്‍ ആംബുലന്‍സും ഫയര്‍ഫോഴ്‌സിന്റെ ഫയര്‍എഞ്ചിനും കൂട്ടിയിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു. കണ്ണൂര്‍ തലശ്ശേരിയില്‍ ഇന്നലെ രാത്രി 11 നാണ് അപകടം ഉണ്ടായത്.ആംബുലന്‍സ് ഡ്രൈവറായ ഏഴാം കൊട്ടില്‍ സ്വദേശി മിഥുനാണ് മരിച്ചത്.

പരിയാരത്തു നിന്നും മൃതദേഹവുമായി വരികയായിരുന്നു ആംബുലന്‍സ്. തലശ്ശേരി കുളം ബസാറിലേക്ക് തീയ്യണക്കാനായി പോവുകയായിരുന്ന ഫയര്‍ഫോഴ്‌സിന്റെ ഫയര്‍എഞ്ചിനുമായാണ് കൂട്ടിയിടിച്ചത്. ആംബുലന്‍സ് ഡ്രൈവറെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍ ആംബുലന്‍സ് തകര്‍ന്നു. ഫയര്‍എഞ്ചിന്റെ മുന്‍ഭാഗത്തെ ചില്ല് ഉള്‍പ്പെടെ തകര്‍ന്നു. ആംബുലന്‍സിലുണ്ടായിരുന്ന മൃതദേഹം പിന്നീട് മറ്റൊരു ആംബുലന്‍സെത്തിച്ച് മാറ്റുകയായിരുന്നു.

Tags:    

Similar News