കിണര്‍ വൃത്തിയാക്കി തിരിച്ചുകയറുന്നതിനിടെ കൈവരിയിലെ തൂണ്‍ ഇടിഞ്ഞു വീണു; തൊഴിലാളി കിണറ്റില്‍ വീണ് മരിച്ചു

Update: 2024-12-02 11:18 GMT

പൊന്‍കുന്നം: പൊന്‍കുന്നം അരവിന്ദ ആശുപത്രിയ്ക്ക് സമീപം മൂലകുന്നില്‍ കിണര്‍ വൃത്തിയാക്കി തിരിച്ചുകയറുന്നതിനിടെ തൊഴിലാളി കിണറ്റില്‍ വീണ് മരിച്ചു. പൊന്‍കുന്നം ഒന്നാം മൈല്‍ സ്വദേശി കുഴികോടില്‍ ജിനോ ജോസഫ് (47)ആണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിനാണ് അപകടം നടന്നത്.

കിണര്‍ വൃത്തിയാക്കിയ ശേഷം തിരികെ കയറുന്നതിനിടെ കിണറിന്റെ കൈവരിയിലെ തൂണ്‍ ഇടിഞ്ഞ് ശരീരത്തിലേക്ക് പതിക്കുകയായിരുന്നു. തുടര്‍ന്ന് കിണറ്റിലേക്ക് തന്നെ വീണ ജിനോക്ക് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സഹായി കട്ടപ്പന സ്വദേശി സനീഷി (40)നും തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. വീഴ്ചയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ ജിനോയെ കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഫയര്‍ഫോഴ്സ് സംഘമെത്തി പുറത്തെത്തിച്ച് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Tags:    

Similar News