ശ്രമങ്ങള്‍ വിഫലം; കുഴല്‍ക്കിണറില്‍ നിന്നു പുറത്തെടുത്ത 10 വയസുകാരന്‍ മരിച്ചു
ഗുണ: മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ 140 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ 10 വയസുകാരന്‍ മരിച്ചു. 16 മണിക്കുര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുക്കമാണ് കുട്ടിയെ പുറത്തെടുത്തത്. ആശുരത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സമാന്തരമായി കുഴിയെടുത്തായിരുന്നു രക്ഷാപ്രവര്‍ത്തനം.
ഗുണ ജില്ലാ ആസ്ഥാനത്ത് നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള രാഘോഗഡ് നിയമസഭാ മണ്ഡലത്തിന് കീഴിലുള്ള പിപ്ലിയ ഗ്രാമത്തില്‍ ശനിയാഴ്ച വൈകുന്നേരം 5 മണിയോടെയാണ് കൂട്ടി കുഴല്‍ക്കിണറില്‍ വാണത്. കളിക്കാന്‍ പോയ കുട്ടിയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതെ വന്നതോടെ വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് കുഞ്ഞിനെ കുഴല്‍ക്കിണറില്‍ വീണ നിലയില്‍ കണ്ടത്. 39 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങി കിടന്നിരുന്നത്.