ദുരിതമനുഭവിക്കുന്ന ഹോട്ടല്‍ അസോസിയേഷന്‍ അംഗങ്ങള്‍ക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു
അരീക്കോട്: നാട്ടുകാരുടെ വിശപ്പടക്കിയിരുന്ന ഹോട്ടലുടമകളും കൂള്‍ബാര്‍, ടീ ഷോപ്പ് തുടങ്ങിയവ നടത്തി ഉപജീവനം നടത്തിയിരുന്നവരും ലോക്ക് ഡൗണും മറ്റു നിയന്ത്രണങ്ങളും മൂലം പട്ടിണിയിലായെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ടി പി സജീര്‍. സംഘടനയുടെ അരീക്കോട് ശാഖ ദുരിതത്തിലകപ്പെട്ട മെംബര്‍മാര്‍ക്ക് വിതരണം ചെയ്യുന്ന ഭക്ഷണക്കിറ്റ് വിതരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അരീക്കോട് പോലിസ് ഓഫിസര്‍ എ ഉമേഷ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ഷാക്കിര്‍ മരുപ്പച്ച, ടി സി ഷാഫി, പി വി പ്രവീണ്‍കുമാര്‍, കെ ഷരീഫ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.