അതിഥി തൊഴിലാളി നടപ്പാതയിലെ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍;കൊലപാതകമെന്ന് സംശയം
കോഴിക്കോട്:കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ അതിഥി തൊഴിലാളിയായ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെസ്റ്റ് ഹില്‍ ചുങ്കം നടപ്പാതയിലെ കമ്പിയില്‍ തൂങ്ങിയ നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
വെസ്റ്റ് ഹില്‍ ചുങ്കത്ത് നരേന്ദ്രന്റെ വീടിന്റെ ചുറ്റുമതിലിനോട് ചേര്‍ന്ന് റൂഫിങ് ഷീറ്റിന്റെ കമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു.25-30 വയസ് പ്രായം തോന്നിക്കും.മുട്ടുകുത്തി നില്ക്കുന്ന നിലയിലാണ് മൃതദേഹം.പന്തലുപണിക്കാരനായ വീട്ടുടമ രാവിലെ പുറത്തിറങ്ങിയപ്പോഴാണ് മൃതദേഹം കണ്ടത്.ഇടതു കൈയില്‍ കന്നടയില്‍ സേവാലാല്‍ എന്ന് പച്ചകുത്തിയിട്ടുണ്ട്.ഗംഗ പൂജ എന്ന് വലതുകൈയിലും പച്ച കുത്തിയിട്ടുണ്ട്.കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.എലത്തൂര്‍ സിഐയുടെ നേതൃത്വത്തില്ഫോറന്സിക്, ഡോഗ് സ്ക്വാഡ്, ഫിംഗര്‍ പ്രിന്റ് ഇന്‍ക്വസ്റ്റ് നടത്തി.