കോഴിക്കോട്-അത്തോളി-ഉള്ളിയേരി റോഡിന് 82 കോടിയുടെ കിഫ്ബി അനുമതി

Update: 2020-10-14 02:24 GMT

കോഴിക്കോട്: അത്തോളി-ഉള്ളിയേരി റോഡിന് കിഫ്ബി അനുമതിയായി. പിയുകെസി റോഡ് (പുതിയങ്ങാടി- ഉള്ളിയേരി- കുറ്റ്യാടി-ചൊവ്വ) എന്നാണ് ഈ റോഡിന്റെ യഥാര്‍ത്ഥ പേര്. ബാലുശ്ശേരി എലത്തൂര്‍ മണ്ഡലങ്ങളിലൂടെ കടന്നുപോവുന്ന പുതിയങ്ങാടി മുതല്‍ ഉള്ളിയേരി വരെയുള്ള 17.192 കിലോമീറ്റര്‍ ദൂരത്തില്‍ നവീകരിക്കുന്ന ആദ്യ റീച്ചിനാണ് കിഫ്ബി ബോര്‍ഡ് യോഗം അനുമതി നല്‍കിയത്. 82.36 കോടിയാണ് പ്രാഥമികമായി അനുവദിച്ചിട്ടുള്ളത്.

    ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍, ബാലുശ്ശേരി എംഎല്‍എ പുരുഷന്‍ കടലുണ്ടി എന്നിവരുടെ ആവശ്യം പരിഗണിച്ചാണ് 2017-18ലെ ബജറ്റ് പ്രസംഗത്തില്‍ കിഫ് ബിയില്‍ ഉള്‍പ്പെടുത്തി റോഡ് നവീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. ഈ റോഡില്‍ അത്തോളി, പറമ്പത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ വലിയ ഗതാഗത കുരുക്കാണ് നിലവിലുള്ളത്. 14 മീറ്റര്‍ വീതിയില്‍ 2 ലൈനുകളായിട്ടാണ് റോഡ് ആധുനിക രീതിയില്‍ നവീകരിക്കുക. 14 ഏക്കര്‍ ഭൂമിയോളം ഇതിന് അക്വിസിഷന്‍ വേണ്ടി വരും. ഉള്ളിയേരി മുതല്‍ കുറ്റ്യാടി വരെയുള്ള രണ്ടാമത്തെ റീച്ചിന്റ ഡ.പിആര്‍ തയ്യാറായി വരുന്നുണ്ട്. ഇതും കി ഫ്ബി വഴിയാണ് നവീകരിക്കുന്നത്.

KIFBI sanction of 82 crore for Kozhikode-Atholi-Ulliyeri road




Tags:    

Similar News