കിഫ്ബിയിലെ പണം ആരുടേയും തറവാട്ട് സ്വത്തല്ലെന്ന് വി ഡി സതീശന്‍; സഭയില്‍ ഭരണ-പ്രതിപക്ഷ പോര്

തിരുവനന്തപുരം: കിഫ്ബി വഴി നിര്‍മിച്ച റോഡുകളില്‍ ടോള്‍ പിരിക്കാനുള്ള നീക്കത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ -ഭരണപക്ഷ പോര്. കിഫ്ബിയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചു. കിഫ്ബി സംസ്ഥാനത്തിന് ബാധ്യതയാണെന്നും കിഫ്ബിയിലെ പണം ആരുടേയും തറവാട്ട് സ്വത്ത് വിറ്റ് കൊണ്ടുവന്നതല്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
ദേശീയപാത വികസനത്തിന് കിഫ്ബിയില്‍ നിന്നാണ് പണം നല്‍കിയതെന്ന് വ്യക്തമാക്കിയ ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ കിഫ്ബിയ്ക്ക് വരുമാനദായക പദ്ധതികള്‍ വേണമെന്നാണ് നിലപാടെന്നും സഭയെ അറിയിച്ചു. പ്രതിപക്ഷം ആശങ്ക ഉണ്ടാക്കുന്നുവെന്നാണ് ധനമന്ത്രി പറഞ്ഞത്. അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതോടെ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപോയി.