കോഴിക്കോട് ജില്ലയില്‍ 722 പേര്‍ക്ക് കൊവിഡ്; 711 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
1247 പേര്‍ കൂടി നിരീക്ഷണത്തില്‍
പുതുതായി വന്ന 1247 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 26738 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 1,34,096 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 290 പേര്‍ ഉള്‍പ്പെടെ 2498 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് 8408 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 5,87,600 സ്രവസാംപിളുകള്‍ അയച്ചതില്‍ 5,84,502 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 5,38,242 എണ്ണം നെഗറ്റീവ് ആണ്. ജില്ലയില്‍ ഇന്ന് വന്ന 496 പേര്‍ ഉള്‍പ്പെടെ ആകെ 5414 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 413 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്‌കെയര്‍ സെന്ററുകളിലും, 4991 പേര്‍ വീടുകളിലും, 10 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 5 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 47920 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.