കുന്ദമംഗലം ഗവ.കോളജ് നിര്‍മാണപ്രവൃത്തി ഉദ്ഘാടനം മന്ത്രി കെ ടി ജലീല്‍ നിര്‍വഹിക്കും
2018-19 ബജറ്റില്‍ കോളജിന്റെ അക്കാദമിക് ബ്ലോക്ക് നിര്‍മാണത്തിന് അഞ്ചുകോടി രൂപ അനുവദിച്ചിരുന്നു. കോളജിന്റെ മാസ്റ്റര്‍പ്ലാന്‍ പ്രകാരമുള്ള കെട്ടിടങ്ങളുടെ നിര്‍മാണത്തിന് കിഫ്ബി മുഖേന 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
കോഴിക്കോട്: കുന്ദമംഗലം ഗവ. കോളജില്‍ അഞ്ചുകോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന നിലവിലുള്ള അക്കാദമിക് ബ്ലോക്ക് രണ്ടാംഘട്ടം നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും 2.5 കോടി ചെലവില്‍ നിര്‍മിക്കുന്ന ചുറ്റുമതിലിന്റെയും ഉദ്ഘാടനം ഈമാസം 14ന് രാവിലെ 10.30ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. 15 ലക്ഷം രൂപ ചെലവില്‍ കോളജിനുവേണ്ടി നിര്‍മ്മിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പി ടി റഹിം എംഎല്‍എ നിര്‍വഹിക്കും.
2018-19 ബജറ്റില്‍ കോളജിന്റെ അക്കാദമിക് ബ്ലോക്ക് നിര്‍മാണത്തിന് അഞ്ചുകോടി രൂപ അനുവദിച്ചിരുന്നു. കോളജിന്റെ മാസ്റ്റര്‍പ്ലാന്‍ പ്രകാരമുള്ള കെട്ടിടങ്ങളുടെ നിര്‍മാണത്തിന് കിഫ്ബി മുഖേന 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ചാത്തമംഗലം ഗ്രാമപ്പഞ്ചായത്ത് വിലകൊടുത്ത് വെള്ളന്നൂര്‍ കോട്ടോല്‍കുന്നില്‍ വാങ്ങി നല്‍കിയ അഞ്ചേക്കര്‍ 10 സെന്റ് സ്ഥലത്താണ് സര്‍ക്കാര്‍ കോളജ് പ്രവര്‍ത്തിച്ചുവരുന്നത്. എംഎല്‍എയുടെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍നിന്നും അനുവദിച്ച 3.25 കോടി രൂപ ചെലവില്‍ നിര്‍മിച്ച അക്കാദമിക് ബ്ലോക്കിലാണ് ഇപ്പോള്‍ ക്ലാസുകള്‍ നടന്നുവരുന്നത്.
എംഎല്‍എയുടെ പ്രാദേശിക വികസനഫണ്ടില്‍നിന്ന് 7 ലക്ഷം രൂപ ചെലവഴിച്ചാണ് ക്ലാസ് റൂമുകള്‍ തിരിച്ചത്. കോളജില്‍ ഇലക്ട്രിസിറ്റി കണക്ഷന്‍ എടുക്കുന്നതിനുള്ള തുകയും എംഎല്‍എയുടെ ഫണ്ടില്‍നിന്നാണ് ചെലവഴിച്ചത്. കോളജില്‍ കുടിവെള്ള പദ്ധതിക്കായി 15 ലക്ഷം രൂപയും ആധുനിക ടര്‍ഫ് നിര്‍മാണത്തിന് 70 ലക്ഷം രൂപയും എംഎല്‍എയുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടില്‍നിന്നും അനുവദിച്ചിട്ടുണ്ട്.