പൊതുവിദ്യാഭ്യാസം ഓണ്‍ലൈന്‍ പഠന പിന്തുണയുമായി പയ്യോളി നഗരസഭ

പയ്യോളി സ്റ്റാന്റിലെ നഗരസഭാ ലൈബ്രറിയില്‍ ഓണ്‍ലൈന്‍ പഠന കേന്ദ്രം ചെയര്‍പേഴ്‌സണ്‍ വി ടി ഉഷ ഉദ്ഘാടനം ചെയ്തു

Update: 2020-06-04 14:15 GMT

പയ്യോളി: ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് വേണ്ടി പൊതു കേന്ദ്രങ്ങളില്‍ ടിവിയും ചാനല്‍ കണക്ഷനും സ്ഥാപിച്ച് നല്‍കുന്ന പരിപാടി പയ്യോളി നഗരസഭ ആരംഭിച്ചു. ബിആര്‍സിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നഗരസഭയില്‍ ഏകദേശം 50ഓളം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ സൗകര്യമില്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്. സി എച്ച് മുഹമ്മദ് കോയ സ്മാരക നഗരസഭാ ലൈബ്രറി, കിഴൂര്‍ ജ്ഞാനോദയം ലൈബ്രറി, മൂരാട് കുഞ്ഞുണ്ണി നായര്‍ സ്മാരക ലൈബ്രറി, അയനിക്കാട് ഗ്രാമീണ കലാവേദി, എന്നിവിടങ്ങളിലാണ് നാളെ മുതല്‍ ഓണ്‍ലൈന്‍ സൗകര്യം ലഭ്യമാക്കുന്നത്. നഗരസഭയുടെ തനത് ഫണ്ടില്‍ നിന്നാണ് ഇതിനാവശ്യമായ തുക വകയിരുത്തിയിട്ടുള്ളത്. ഒരോ കേന്ദ്രത്തിലും ഒരു അധ്യാപകന് ചുമതലയുണ്ടാവും. ഓണ്‍ലൈന്‍ സൗകര്യമില്ലാത്ത നഗരസഭയിലെ വിവിധ പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് കേന്ദ്രത്തിലെത്തി ക്ലാസുകളില്‍ പങ്കെടുക്കാവുന്നതും ചുമതലയുള്ള അധ്യാപകനോട് സംശയ നിവാരണം നടത്താവുന്നതുമാണ്. കൂടുതല്‍ കേന്ദ്രങ്ങളില്‍ ഓണ്‍ലൈന്‍ സൗകര്യം ആവശ്യമെങ്കില്‍ ഏര്‍പ്പെടുത്തുന്നതാണ്.

    പയ്യോളി സ്റ്റാന്റിലെ നഗരസഭാ ലൈബ്രറിയില്‍ ഓണ്‍ലൈന്‍ പഠന കേന്ദ്രം ചെയര്‍പേഴ്‌സണ്‍ വി ടി ഉഷ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ കെ വി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷാ വളപ്പില്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കൂടയില്‍ ശ്രീധരന്‍, കെ ടി ലിഖേഷ്, ചെറിയാവി സുരേഷ് ബാബു, നഗരസഭ സെക്രട്ടറി ഷെറില്‍ ഐറില്‍ സോളമന്‍, ബിആര്‍സി മേലടി ബിപിസി അനുരാജ് വരിക്കാലില്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി പി പ്രജീഷ് കുമാര്‍, ലൈബ്രേറിയന്‍ ഇസ്മത്ത് സംസാരിച്ചു.


Tags:    

Similar News