കോഴിക്കോട്: കൂടാരഞ്ഞിയിലെ കുളിരാമുട്ടില്‍ നുസ്രത്തുല്‍ ഇസ് ലാം മസ്ജിദിലേക്ക് ബാങ്ക് വിളിക്കാന്‍ പോവുകയായിരുന്ന ഷമീറിനെതിരേ പോലിസ് നടത്തിയ അക്രമം അപലനീയമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടറി സജീര്‍ മാത്തോട്ടം പ്രസ്താവിച്ചു. പള്ളി അടച്ച് ജീവനക്കാര്‍ നാട്ടില്‍ പോയ പ്രത്യേക സാഹചര്യത്തില്‍, പ്രദേശത്തുകാരനായ ഷമീര്‍ ബാങ്ക് വിളിക്കാന്‍ എത്തിയതാണെന്ന് അറിയിച്ചിട്ടും അത് ചെവികൊള്ളാതെ അക്രമം അഴിച്ചുവിട്ട പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി കൈക്കൊള്ളണം. ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അന്യായമായി തെരുവിലിറങ്ങുന്നുത് നിയന്ത്രിക്കേണ്ടതും തടയേണ്ടതും പോലിസിന്റെ ഉത്തരവാദിത്വമാണ്. എന്നാല്‍ നിയമപരമായ നടപടികള്‍ കൈക്കൊള്ളുന്നതിനു പകരം വഴിയില്‍ കാണുന്നവരെയെല്ലാം തല്ലിച്ചതയ്ക്കുന്ന രീതി ശരിയല്ല. ഇത്തരം പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടി കൈക്കൊള്ളാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാവണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.