എസ്പിയുടെ വാഹനത്തിന് പിന്നില്‍ സ്വകാര്യബസ്സിടിച്ചു
കോഴിക്കോട് പറശ്ശിനിക്കടവ് റൂട്ടിലോടുന്ന ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് ബസ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി ശ്രീനിവാസന്‍ സഞ്ചരിച്ച വാഹനത്തിനു പിന്നില്‍ ഇടിക്കുകയായിരുന്നു.
പയ്യോളി: എസ്പി സഞ്ചരിച്ച വാഹനത്തിനു പിന്നില്‍ സ്വകാര്യ ബസ്സിടിച്ചു. സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരേ പയ്യോളി പോലിസ് കേസെടുത്തു. പയ്യോളി ഇരിങ്ങല്‍ ദേശിയപാതയില്‍ വെള്ളിയാഴ്ച വൈകീട്ട് 6.45 ഓടയായിരുന്നു അപകടം. കോഴിക്കോട് പറശ്ശിനിക്കടവ് റൂട്ടിലോടുന്ന ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് ബസ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി ശ്രീനിവാസന്‍ സഞ്ചരിച്ച വാഹനത്തിനു പിന്നില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.