പള്ളി ഇമാമിനെ ആക്രമിച്ച സംഭവം: പേരാമ്പ്രയില്‍ പ്രതിഷേധ പ്രകടനം

Update: 2020-03-01 05:50 GMT

പേരാമ്പ്ര: റോഡരികിലൂടെ നടന്നുപോവുകയായിരുന്ന പള്ളി ഇമാമിനെ മര്‍ദ്ദിച്ച സംഭവത്തില്‍ നാട്ടുകാര്‍ പ്രതിഷേധ പ്രകടനം നടത്തി. നൗഷാദ് കല്ലോട്, ശിഹാബ് കല്ലോട്, മൊയ്തു കോളോറെടുത്തില്‍ നേതൃത്വം നല്‍കി. കല്ലോട് നാഗത്ത് നമസ്‌കാരപള്ളിയിലെ ഇമാം അബ്ദുല്‍ അസീസ് ഫൈസി(49)ക്കാണ് മര്‍ദ്ദനമേറ്റത്. ശനിയാഴ്ച രാത്രി പത്തോടെ ഭക്ഷണം കഴിച്ച് പള്ളിയിലേക്ക് തിരിച്ച് പോവുന്നതിനിടെയാണ് സംഭവം. റോഡരികില്‍ ഉണ്ടായിരുന്ന ഒരുസംഘം തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും മര്‍ദ്ദിക്കുകയുമായിരുന്നു. പള്ളി ഇമമാണ് താനെന്ന് പറഞ്ഞ് കൈയിലുണ്ടായിരുന്ന ടോര്‍ച്ച് വെളിച്ചം സ്വന്തം മുഖത്തടിച്ച് ഇവരെ ബേധ്യപ്പെടുത്തിയെങ്കിലും മര്‍ദ്ദനം തുടരുകയായിരുന്നു. പരിക്കേറ്റ ഇമാം കല്ലോട് ഗവ. ആശുപത്രിയില്‍ ചികില്‍സ തേടി.




Tags:    

Similar News