മോട്ടോര്‍ വാഹന വകുപ്പ് ഓഫിസ് പൊതുസേവന സമയം കുറയ്ക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളി : അഡ്വ: ഇ കെ മുഹമ്മദലി

Update: 2025-01-04 17:44 GMT

കോഴിക്കോട് : മോട്ടോര്‍ വാഹന വകുപ്പിന്റെ പൊതുസേവന സമയം വെട്ടിക്കുറച്ച് രാവിലെ 10 മണി മുതല്‍ 1 മണി വരെയാക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എസ്ഡിപിഐ ജില്ല സെക്രട്ടറി അഡ്വ:ഇ കെ മുഹമ്മദലി പ്രസ്താവിച്ചു. പൊതുജനങ്ങള്‍ ഇടപെടുന്ന സര്‍ക്കാര്‍ ഓഫിസുകള്‍ ഭൂരിഭാഗവും രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ പ്രവര്‍ത്തിക്കുമ്പോള്‍ ജനങ്ങള്‍ ഏറെ ഇടപെടലുകള്‍ നടത്തുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫിസ് ഉച്ച കഴിഞ്ഞ് അപേക്ഷകരെ പുറത്താകുന്ന നടപടി ന്യായീകരിക്കാനാവില്ല. ഇത് ഏജന്റുമാര്‍ക്ക് കൂടുതല്‍ പണം നല്‍കി സര്‍വീസ് ലഭിക്കുന്ന സാഹചര്യത്തിലേക്കാണ് ജനങ്ങളെ എത്തിച്ചിരിക്കുന്നത്. ഇതിലൂടെ മോട്ടോര്‍ വകുപ്പ് ഏജന്റുമാര്‍ക്ക് കൊള്ള ലാഭമുണ്ടാക്കാന്‍ വഴിയൊരുക്കുകയാണ്. സര്‍ക്കാര്‍ ഓഫീസുകളിലെ സേവന സമയം പാലിച്ച് വൈകീട്ട് 5 മണി വരെ പൊതുസേവനം തുടരാന്‍ മോട്ടോര്‍ വകുപ്പിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.





Tags:    

Similar News