എലത്തൂര്‍: ചേളന്നൂര്‍ പട്ടര്‍പാലത്ത് ബിജെപി പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ യഥാര്‍ഥ കുറ്റക്കാരെ കണ്ടെത്തുന്നതിനു പകരം ജില്ലയിലെ വിവിധ പ്രദേശങ്ങളിലുള്ള എസ് ഡിപിഐ പ്രവര്‍ത്തകരെ പോലിസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി സംഭവം എസ് ഡിപിഐയുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള പോലിസിന്റെ ഗൂഢശ്രമത്തില്‍ എസ് ഡിപിഐ എലത്തൂര്‍ മണ്ഡലം കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും സുതാര്യമായ അന്വേഷണം നടത്താതെ എസ് ഡിപിഐ പ്രവര്‍ത്തകരെ വേട്ടയാടുന്ന നടപടി പോലിസ് മറ്റാരുടെയോ ചട്ടുകമായി മാറുകയാണെന്നതിന് തെളിവാണ്. യഥാര്‍ഥ പ്രതികളെ രക്ഷപ്പെടാന്‍ അനുവദിക്കുകയും നിരപരാധികളെ വേട്ടയാടുകയും ചെയ്യുന്ന നാടകം പോലിസ് തുടരുകയാണെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോവുമെന്ന് മണ്ഡലം നേതാക്കള്‍ അറിയിച്ചു. മണ്ഡലം പ്രസിഡന്റ് സക്കീര്‍ വെങ്ങാലി, സെക്രട്ടറി നിസാര്‍ ചെറുവറ്റ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ സിദ്ദീഖ് എലത്തൂര്‍, ലത്തീഫ് ചേളന്നൂര്‍, ഷിഹാബ്, റജീഷ്, സിറാജ് സംസാരിച്ചു.