കോഴിക്കോട് കലക്ടറേറ്റിലെ മാലിന്യ പ്രശ്‌നങ്ങള്‍ അടിയന്തിരമായി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ലക്ഷങ്ങള്‍ മുടക്കി സംസ്‌ക്കരണ സംവിധാനം ഏര്‍പ്പെടുത്തിയെങ്കിലും ഇപ്പോഴും മാലിന്യങ്ങള്‍ ചാക്കില്‍ കെട്ടിയാണ് സൂക്ഷിക്കുന്നത്.

Update: 2022-06-24 15:53 GMT

കോഴിക്കോട്: ആയിരക്കണക്കിന് ജീവനക്കാരും പൊതു ജനങ്ങളുമെത്തുന്ന കോഴിക്കോട് കലക്ടറേറ്റിലെ വിവിധ ഓഫിസുകളില്‍ നിന്നും പുറന്തള്ളുന്ന ജൈവ അജൈവ മാലിന്യങ്ങള്‍ സംസ്‌ക്കരിക്കാന്‍ സംവിധാനമില്ലെന്ന പരാതിയില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.

കോഴിക്കോട് ജില്ലാ കലക്ടര്‍ക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ഉത്തരവ് നല്‍കിയത്. ലക്ഷങ്ങള്‍ മുടക്കി സംസ്‌ക്കരണ സംവിധാനം ഏര്‍പ്പെടുത്തിയെങ്കിലും ഇപ്പോഴും മാലിന്യങ്ങള്‍ ചാക്കില്‍ കെട്ടിയാണ് സൂക്ഷിക്കുന്നത്. കലക്ടറേറ്റ് പരിസരത്ത് ദുര്‍ഗന്ധം കാരണം ജീവിക്കാനാവാത്ത അവസ്ഥയാണ്. കിണറുകളില്‍ പൊന്ത വളരുന്ന അവസ്ഥയാണുള്ളത്. മാലിന്യങ്ങള്‍ പെരുകുന്നത് കാരണം പകര്‍ച്ച വ്യാധികളും വ്യാപിക്കുന്നു.

പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. കേസ് ജൂലൈ 29ന് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിങില്‍ പരിഗണിക്കും.

Tags:    

Similar News